ലോക്​ഡൗണിന്​ പുല്ലുവില; മധ്യപ്രദേശ്​ ആരോഗ്യമന്ത്രിക്ക്​ വമ്പിച്ച സ്വീകരണം

ഭോപ്പാൽ: 2090 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ച മധ്യപ്രദേശിൽ, പുതിയ ആരോഗ്യമന്ത്രിക്ക്​ ലോക്​ഡൗൺ നിർദേശങ് ങൾ ലംഘിച്ച്​ വമ്പിച്ച സ്വീകരണം. ബി.ജെ.പി നേതാവും പുതുതായി ചുമതലയേറ്റ ആരോഗ്യമന്ത്രിയുമായ നരോത്തം മി​ശ്രക്കാ ണ്​ നിർദേശങ്ങൾ കാറ്റിൽ പറത്തി സ്വീകരണമൊരുക്കിയത്​. ഇതിനകം കോവിഡ്​ ബാധിച്ച്​ 103 പേർ മരിച്ച സംസ്​ഥാനത്തെ മന്ത ്രി തന്നെ നിയന്ത്രണങ്ങൾ ലംഘിച്ചത്​ കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്​.

മാസ്​ക്​ ധരിക്കാതെയും സാമൂഹിക അ കലം പാലിക്കാതെയുമാണ്​ സ്വന്തം നാടായ ദാതിയയിൽ എത്തിയ മിശ്രക്ക്​ കുടുംബാംഗങ്ങളും അനുയായികളും സ്വീകരണം ഒരുക്ക ിയത്​. മാധ്യമപ്രവർത്തകരടക്കമുള്ളവരും മന്ത്രിയെ സ്വീകരിക്കാൻ വീട്ടിൽ എത്തിയിരുന്നു. ലോക്ക്​ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച്​ നിരവധി പേർ മന്ത്രിക്ക്​ ചുറ്റും കൂടി നിൽക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. മന്ത്രിയോ കുടുംബാംഗങ്ങളോ മാസ്​ക്​ ധരിക്കുകയോ പരസ്​പരം അകലം പാലിക്കുകയോ ചെയ്​തിട്ടി​െല്ലന്ന്​ കാണാം.

കമൽനാഥി​​െൻറ നേതൃത്വത്തിലുള്ള കോൺഗ്രസ്​​ സർക്കാറിനെ ബി.ജെ.പി വീഴ്​ത്തിയ ശേഷം സംസ്ഥാനത്ത്​ ഒരുമാസക്കാലം കഴിഞ്ഞാണ്​ ആരോഗ്യമന്ത്രിയായി നരോത്തമിനെ തീരുമാനിച്ചത്​. കടുത്ത ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ ഒരു ആരോഗ്യമന്ത്രി പോലുമില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൊവിഡ് 19 പടരുമ്പോഴും മന്ത്രിസഭാ രൂപീകരണം നടത്താത്ത മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രംഗത്തെത്തിയിരുന്നു. ബി.ജെ.പി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്. മുഖ്യമന്ത്രി ശിവരാജ് ചൗഹാ​​െൻറ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. എതിർപ്പ്​ രൂക്ഷമായതോടെയാണ്​ കഴിഞ്ഞദിവസം നരോത്തം ഉൾപ്പെടെ അഞ്ചുപേരെ മന്ത്രിമാരായി നിയമിച്ചത്​.

Tags:    
News Summary - No Masks, Social Distancing In Madhya Pradesh Health Minister's Homecoming - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.