ന്യൂഡൽഹി: വാക്സിൻ നയത്തിൽ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്ര സർക്കാർ. മറ്റാരെങ്കിലും നിർദേശിച്ച നയം നല്ലതാണെന്ന് കോടതിക്ക് തോന്നിയതുകൊണ്ട് മാത്രം പ്രത്യേകാധികാരം പ്രയോഗിക്കാനാവില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം േബാധിപ്പിച്ചു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിെൻറ ഭാഗമായി ഏപ്രിൽ 30ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് കേന്ദ്രത്തിെൻറ നിലപാടറിയിക്കൽ. എന്നാൽ, ഓൺലൈൻ ഹിയറിങ്ങിലെ സാങ്കേതിക പ്രശ്നങ്ങളാൽ കേസ് പരിഗണിക്കുന്നത് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ.എൻ റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഞായറാഴ്ച രാത്രി വൈകിയാണ് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.
കോവിഡ് വാക്സിനേഷൻ ഭരണഘടനാപരമായ ബാധ്യത ആണെന്നും തങ്ങളുടെ വിവേചനാധികാരത്തിൽ വരുന്നതാണെന്നും കേന്ദ്രം ബോധിപ്പിച്ചു. ഭരണഘടനയുടെ 14ഉം 21ഉം അനുഛേദങ്ങൾ പ്രകാരം പൗരെൻറ അവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്രത്തിെൻറ വാക്സിൻ നയമെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഇതേ ഭരണഘടനാ വകുപ്പുകൾ പ്രകാരം സർക്കാറിെൻറ അവകാശത്തിൽ കോടതിക്ക് ഇടെപടാനാവില്ലെന്ന് കേന്ദ്രം തിരിച്ചു വാദിച്ചു.
ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിലാണ് മഹാമാരിയെ നേരിടുന്നത്. വിശാല താൽപര്യങ്ങൾ പരിഗണിച്ചാണ് നയമുണ്ടാക്കുന്നതും.
പൗരന്മാരുടെ ആരോഗ്യവും സൗഖ്യവും പ്രധാനമായി കണ്ടാണ് വാക്സിെൻറയും പ്രതിരോധ കുത്തിവെപ്പുകളുടെയും കാര്യത്തിൽ തീരുമാനം എടുത്തത്. വാക്സിൻ നയം രൂപപ്പെടുത്തുന്നതിന് മുമ്പ് എല്ലാ ഘടകങ്ങളും, ഭരണഘടനാ തത്ത്വങ്ങളും പരിശോധിച്ചിരുന്നു. കേന്ദ്രവുമായി കൂടിയോലോചിച്ചാണ് നിർമാതാക്കൾ വാക്സിന് നില നിശ്ചയിച്ചത്. സ്വകാര്യ മേഖലയിലൂടെ വാക്സിൻ കൊടുക്കുന്നത് നടത്തിപ്പിെൻറ ഭാരം കുറക്കുമെന്നും കേന്ദ്രം ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.