Posted On
date_range Updated On
date_range അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ നിർദേശിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്
മുംബൈ: ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തിൽ പങ്കില്ലെന്ന് റിസർവ് ബാങ്ക്. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ബാങ്കുകൾക്ക് നിർദേശം നൽകുകയോ ചെയ്തിട്ടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
വിവരാവകാശ നിയമം വഴി ധനകാര്യ വാർത്ത പോർട്ടലായ ‘മണി ലൈഫി’ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആധാർ, സ്വകാര്യത വിഷയങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നിരിക്കെ ഇൗ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.
ഡിസംബർ 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരി ഒന്നിനാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.