സ്വർണനേട്ടം: വാഷിംഗ്ടൺ സുന്ദറിന് 75 ലക്ഷം രൂപ കൈമാറി വിജയ്
ചെന്നൈ: 2026 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം അംഗമായ വാഷിംഗ്ടൺ സുന്ദറിന് തമിഴ്‌നാട് സർക്കാറിന്റെ 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് സമ്മാനിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരത്തെ നേരിട്ട് വിളിപ്പിച്ചാണ് മുഖ്യമന്ത്രി പാരിതോഷികം കൈമാറിയത്.
പാകിസ്ഥാനെതിരെ നടന്ന ഫൈനൽ പോരാട്ടത്തിൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി വാഷിംഗ്ടൺ സുന്ദർ മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ 192 റൺസിൽ തളച്ചാണ് ടീം ഇന്ത്യ ഏഷ്യൻ ഗെയിംസ് കിരീടം നിലനിർത്തിയത്. സെമിഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെയും താരം മികച്ച ബോളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. സുന്ദറിന്റെ ഈ നേട്ടം സംസ്ഥാനത്തെ വളർന്നുവരുന്ന കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് പുരസ്‌കാരം കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ തമിഴ്‌നാട് താരം ജി. കമാലിനിക്കും 75 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി കൈമാറി. ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണമണിഞ്ഞത്. മധുര സ്വദേശിയായ 18-കാരി കമാലിനി അണ്ടർ-19 ഏഷ്യൻ കപ്പ്, ട്വന്റി20 ലോകകപ്പ് വിജയങ്ങളിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.