ന്യൂഡൽഹി: യു.കെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്സിനുകൾ ഫലപ്രദെമന്ന് ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ വാക്സിൻ ഫലപ്രദമല്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.
ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ വാക്സിൻ ഫലപ്രദമല്ലെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറിന്‍റെ ശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവൻ പറഞ്ഞു. വൈറസിനെതിരായ ആന്‍റിബോഡികൾ ഉണ്ടാക്കുകയാണ് വാക്സിനുകൾ ചെയ്യുന്നത്. വൈറസിനുണ്ടാവുന്ന ചെറിയ ജനിതകമാറ്റങ്ങൾ വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ വാക്സിൻ ഉപയോഗം ജനുവരിയിൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആസ്ട്ര സെനിക്കയും ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ച വാക്സിനാകും ഇന്ത്യയിൽ ആദ്യം എത്തുക എന്നാണ് സൂചന. യു.എസ് കമ്പനിയായ ഫൈസറും അവരുടെ വാക്സിന്റെ അനുമതിക്കായി കേന്ദ്രസർക്കാറിനെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.