എൻ‌.പി‌.ആർ പുതുക്കുമ്പോൾ ഒരു രേഖയും ശേഖരിക്കില്ല -കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡൽഹി: ദേശീയ ജനസംഖ്യ പട്ടിക (എൻ‌.പി‌.ആർ) പുതുക്കുമ്പോൾ ഒരു രേഖയും ശേഖരിക്കില്ലെന്നും ആധാർ നമ്പർ നൽകുന്നത് സ ്വമേധയാ ആണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ജനസംഖ്യ പട്ടിക തയാറാക്കുന്നത് സംബന്ധിച്ച് ആശങ്കയുള്ള സംസ്ഥാന ങ്ങളുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്​. ദേശീയ ജനസംഖ്യ പട്ടിക പുതുക്കുന്ന സമയത്ത് ഓരോ കുടുംബത്തിൻറയും വ്യക്തിയുടെയും അംഗസംഖ്യ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.

എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും നൽകാനുള്ള നിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്​. പട്ടിക പുതുക്കുന്ന വേളയിൽ പൗരത്വത്തിൽ സംശയമുള്ളവരുടെ രേഖ പരിശോധിക്കുകയില്ല.​ രേഖകളൊന്നും ശേഖരിക്കുന്നില്ലെന്നും​ ജനങ്ങൾ അവരുടെ അറിവിലും വിശ്വാസത്തിലും പെട്ട കാര്യങ്ങൾ നൽകിയാൽ മതിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്​ വ്യക്തമാക്കി.

2020 ഏപ്രിൽ ഒന്ന്​ മുതൽ സെപ്​തംബർ 30 വരെ ജനസംഖ്യ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - No Document To Be Collected During NPR Exercise: Union Government -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.