File photo

തടവറകൾ സ്​ഥാപിക്കാൻ പൗരത്വ നിയമം, എൻ.ആർ.സി എന്നിവയിൽ വകുപ്പില്ലെന്ന്​ കേന്ദ്രം രാജ്യസഭയിൽ


ന്യൂഡൽഹി: രാജ്യത്ത്​ കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയിലെ വകുപ്പുകൾ പ്രകാരം തടവറകൾ സ്​ഥാപിക്കാനാകില്ലെന്ന്​ കേന്ദ്രം. രാജ്യസഭയിൽ ചോദ്യത്തിന്​ മറുപടിയിലാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്​. എന്നാൽ, അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാർപ്പിക്കാൻ സംസ്​ഥാന സർക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്​ തടവറകൾ സ്​ഥാപിക്കുന്നതെന്നും മറുപടിയിൽ പറയുന്നു.

ദേശീയ ജനസംഖ്യ രജിസ്റ്റർ ദേശീയാടിസ്​ഥാനത്തിൽ തയാറാക്കാൻ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന്​ മറുപടിയിൽ കേന്ദ്രം വിശദീകരിച്ചു.

2019 ഡിസംബർ മുതൽ രാജ്യത്ത്​ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്​തമായിരുന്നു. നാലുമാസം തുടർന്ന പ്രതിഷേധത്തിനൊടുവിലും നിയമം നടപ്പാക്കാൻ സർക്കാർ പ്രതിജ്​ഞാബദ്ധമാണെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ വിശദീകരിച്ചിരുന്നു. അയൽരാജ്യങ്ങളിൽനിന്ന്​ രാജ്യത്തെത്തുന്ന ഹിന്ദു, സിഖ്​, ജെയ്​ൻ, പാഴ്​സി, ക്രിസ്​ത്യൻ, ബുദ്ധമത വിശ്വാസികൾക്ക്​ ഇന്ത്യൻ പൗരത്വം നൽകുന്നതാണ്​ നിയമം. 

Tags:    
News Summary - No detention centres under CAA, NRC, MHA informs Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.