മുംബൈ: കോവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ട്രെയിനുകളിലെ എ.സി കോച്ചുകളിൽ കർട്ടനും ബ്ലാങ്കറ്റും ഒഴിവാ ക്കുന്നു. സെൻററൽ-വെസ്റ്റേൺ റെയിൽവേയുടേതാണ് തീരുമാനം. എല്ലാ ദിവസം ഇത് കഴുകി ഉപയോഗിക്കാൻ കഴിയാത്തതിനാലാണ് ഒഴിവാക്കുന്നത്.
അതേസമയം, ബെഡ് ഷീറ്റ്, ടവലുകൾ, തലയിണ കവറുകൾ എന്നിവ ദിവസവും കഴുകി ഉപയോഗിക്കുമെന്നും റെയിൽവേ അറിയിച്ചു. നിലവിൽ കർട്ടനുകളും ബ്ലാങ്കറ്റുകളും ദിവസം കഴുകി ഉപയോഗിക്കാനുള്ള സൗകര്യം റെയിൽവേയിലില്ല. ഇതിനാൽ ഇവ പെട്ടെന്ന് പിൻവലിക്കാൻ തീരുമാനിക്കുകയാണ്. യാത്രക്കാർക്ക് ആവശ്യെമങ്കിൽ ബ്ലാങ്കറ്റുകൾ കൊണ്ടു വരാം. അധിക ബെഡ്ഷീറ്റുകൾ ആവശ്യമുള്ളവർക്ക് അത് നൽകുമെന്ന് റെയിൽവേ വക്താവ് അറിയിച്ചു. തേജസ് എക്സ്പ്രസിലും അടുത്ത നാല് ദിവസത്തേക്ക് കർട്ടനുകളുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രെയിനിലെ ഗ്രാബ് ഹാൻഡിൽസ്, ഡോർ ഹാൻഡിൽസ്, ഡോർ ലാച്ചസ്, എൻട്രി ഡോർ ഹാൻഡിൽ, സീറ്റ് ഗാർഡ്, സ്നാക് ട്രേ, വിൻഡോ ഗ്ലാസ്, വിൻഡോ ഗ്രിൽ, ബോട്ടിൽ ഹോൾഡർ, അപ്പർ ബെർത്ത് ക്ലൈംബിങ് സ്റ്റെയർ, ഇലക്ട്രിക് സ്വിച്ച്, ചാർജ് പോയിൻറ് എന്നിവയെല്ലാം അണുവിമുക്തമാക്കുമെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.