രാഹുൽ ഗാന്ധിക്കെതി​രെ മാനനഷ്​ട കേസിന്​ അനുമതി നൽകാനാവില്ലെന്ന്​ അറ്റോർണി ജനറൽ

ന്യൂഡൽഹി: കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്​ട കേസിന്​ അനുമതി നൽകാനാവില്ലെന്ന്​ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. രാഹുലിന്‍റെ പ്രസ്​താവനകൾ നീതിന്യായ വ്യവസ്ഥയുടെ അന്തസ്​ കുറക്കാൻ മാത്രം വ്യക്​തതയുള്ളതല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​​ വേണുഗോപാലിന്‍റെ നടപടി. അടുത്തിടെ നടന്ന അഭിമുഖത്തിൽ നീതിന്യായ വ്യവസ്ഥയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിനീത്​ ജിൻഡാലാണ്​ അറ്റോർണി ജനറലിനെ സമീപിച്ചത്​.

രാജ്യത്തെ നീതിന്യായ വ്യവസ്ഥ അഭിപ്രായപ്രകടനങ്ങൾക്ക്​ 100 ശതമാനം സ്വാതന്ത്ര്യം നൽകുന്നുണ്ട്​. സ്വന്തം ആളുകളെ തിരുകി കയറ്റി ഇത്തരം സ്ഥാപനങ്ങൾ ബി.ജെ.പി തകർക്കുകയാണെന്നായിരുന്നു ​രാഹുൽ ഗാന്ധിയുടെ പ്രസ്​താവന. ഇതിനെതിരെയാണ്​ വിനീത്​ ജിൻഡാൽ മാനനഷ്​ട കേസ്​ നൽകാനൊരുങ്ങിയത്​.

നീതിന്യായ വ്യവസ്ഥ​യെ അപമാനിക്കുന്നതാണ്​ രാഹുലിന്‍റെ പ്രസ്​താവന​യെന്ന്​​ പറയാനാവില്ല. പൊതുവായിട്ടുള്ള അഭിപ്രായപ്രകടനമാണ്​ രാഹുൽ നടത്തിയത്​. സുപ്രീംകോടതിരെയോ ജഡ്​ജിമാ​രെയോ രാഹുൽ ഗാന്ധി പരാമർശിക്കുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - No Consent For Contempt Case Against Rahul Gandhi, Says Attorney General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.