മൂന്നാംമുന്നണിക്ക്​ സാധ്യതയില്ല; കെ.സി.ആറി​െൻറ ശ്രമങ്ങളെ തള്ളി സ്​റ്റാലിൻ

ചെന്നൈ: ബി.ജെ.പി-കോൺഗ്രസ്​ വിര​ുദ്ധ മൂന്നാം മുന്നണിക്കായുള്ള തെലങ്കാന രാഷ്​ട്രസമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവി​​െൻറ ശ്രമങ്ങളെ തള്ളി എം.കെ സ്​റ്റാലിൻ. നിലവിലെ സാഹചര്യങ്ങളിൽ ഒരു മൂന്നാംമുന്നണിക്കുള്ള​ സാധ്യത കാണുന് നില്ലെന്ന്​ ഡി.എം.കെ അധ്യക്ഷൻ സ്​റ്റാലിൻ വ്യക്തമാക്കി. തെ​രഞ്ഞെടുപ്പ്​ ഫലം വന്നശേഷം അതെ കുറിച്ച്​ തീരുമാനമെട ുക്കാമെന്നും കെ. ചന്ദ്രശേഖര റാവുമായുള്ള കൂടിക്കാഴ്​ചക്കു ശേഷം സ്​റ്റാലിൻ പറഞ്ഞു.

തിങ്കളാഴ്​ച ചെന്നൈയിലെത്തിയ കെ.സി.ആർ സ്​റ്റാലിനുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്​ച അനൗപചാരികമായിരുന്നു എന്നാണ്​ സ്​റ്റാലി​​െൻറ പ്രസ്​താവന. തമിഴ്​നാട്ടിലെ ക്ഷേ​ത്രങ്ങളിൽ സന്ദർശനം നടത്താനെത്തിയ കെ.സി.ആർ ഉപചാരത്തി​​െൻറ ഭാഗമായി തന്നെ സന്ദർശിക്കാനെത്തിയതാണെന്നും സ്​റ്റാലിൻ പറഞ്ഞു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെങ്കിൽ ​കോൺഗ്രസിനെ പിന്തുണക്കാമെന്ന നിലപാടിലാണ്​ ഡി.എം.കെക്കുള്ളത്​. കോൺഗ്രസിനെ തള്ളി ചർച്ചക്കില്ലെന്നും കെ.സി.ആറിനെ കൂടി യു.പി.എയിൽ ഉൾപ്പെടുത്തിയാൽ മുന്നണി ശക്തിപ്പെടുമെന്നുമാണ്​ ഡി.എം.കെ വാദം.

എന്നാൽ ദക്ഷിണേന്ത്യൻ പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി മൂന്നാം മുന്നണി രൂപീകരിച്ച്​ കിങ്​ മേക്കാറാകാനാണ്​ കെ.സി.ആറി​​െൻറ ശ്രമം. മൂന്നാം മുന്നണിയെന്ന ആവശ്യവുമായി അദ്ദേഹം മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്​.ഡി കുമാരസ്വാമി, മമത ബാനർജി എന്നിവരുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. പ്രാദേശിക പാർട്ടികൾ കാബിനറ്റ്​ പദവികൾകൊണ്ട്​ തൃപ്​തിപ്പെടാതെ ഒരുമിച്ച്​ സർക്കാറിൽ വലിയ സ്വാധീനം നേടിയെടുക്കണമെന്നാണ്​ കെ.സി.ആർ ആവശ്യപ്പെടുന്നത്​.

Tags:    
News Summary - No Chance: Stalin Snubs KCR's Federal Front Overtures- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.