സമൂസക്കും ജിലേബിക്കുമെതിരെ നീക്കമില്ല; മുന്നറിയിപ്പിൽ കേന്ദ്രസർക്കാർ വിശദീകരണം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട ചെറുപലഹാരങ്ങളായ സമൂസ, ജിലേബി, ലഡു എന്നിവക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തെരുവ് കച്ചവടക്കാർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളെ ലക്ഷ്യമിട്ട് ഒരു നീക്കവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്തെങ്കിലുമൊരു ഭക്ഷ്യവസ്തുവിനെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പൊതുവായ നിർദേശമാണ് നൽകിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഓഫീസുകളിലെ ലോബികൾ, കാന്റീൻ, കഫ്തീരിയ, മീറ്റിങ് റൂം എന്നിവിടങ്ങളിൽ മധുരവും കൊഴുപ്പ് നിറഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

മധുരവും കൊഴുപ്പ് നിറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ലേബലുകളിൽ മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടില്ല. എന്തെങ്കിലുമൊരു ഇന്ത്യൻ പലഹാരത്തെ ലക്ഷ്യമിട്ടുള്ള നീക്കമല്ല ഇത്. ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണസംസ്കാരത്തെ തങ്ങൾ തകർക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഒരു ഭക്ഷ്യവസ്തുവിനെ മാത്രം ലക്ഷ്യമിട്ടല്ല നീക്കം. ആരോഗ്യകരമായ ഭക്ഷ്യസംസ്കാരം വളർത്തിയെടുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണ ക്രമീകരണത്തി​നൊപ്പം സ്റ്റയറുകൾ ഉപയോഗിക്കണമെന്നും നടക്കാനായി ചെറിയ ബ്രേക്കുകൾ എടുക്കണമെന്നും ഓഫീസ് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു.

‘പു​ക​വ​ലി ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം’ എ​ന്ന മു​ന്ന​റി​യി​പ്പ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തു​പോ​ലെ എ​ണ്ണ​യി​ലും മ​ധു​ര​ത്തി​ലും കു​തി​ർ​ന്ന പ​ല​ഹാ​രം വി​ൽ​ക്ക​ണ​മെ​ങ്കി​ലും ഇ​തു​പോ​ലൊ​രു മു​ന്ന​റി​യി​പ്പ് വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​​രോ​ഗ്യ മ​ന്ത്രാ​ല​യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ​ഞ്ച​സാ​ര​യി​ൽ മു​ക്കി​യ ജി​ലേ​ബി​യും എ​ണ്ണ​യി​ൽ കു​ളിച്ച സ​​േമാ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​ഹാ​ര​ങ്ങ​ളും മു​ന്ന​റി​യി​​പ്പോ​ടെ വി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്.

ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളി​ലെ എ​ണ്ണ​യും പ​ഞ്ച​സാ​ര​യും സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന ‘ഓ​യി​ൽ ആ​ൻ​ഡ് ഷു​ഗ​ർ’ ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​ന്റീ​നു​ക​ള്‍ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​​ക്ക​ഴി​ഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. ക​ഫ്റ്റീ​രി​യ​ക​ളി​ലും പൊ​തു ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ​ക്ക് സ​മീ​പം ക​ടും നി​റ​ത്തി​ലു​ള്ള​തും വാ​യി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. പ​തി​വ് ഉ​പ​ഭോ​ഗ​ത്തി​ൽ നി​ന്നു​ള്ള ദീ​ർ​ഘ​കാ​ല ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​ൽ വ്യ​ക്ത​മാ​ക്കും. 2050 ആ​കു​മ്പോ​ഴേ​ക്കും 44.9 കോ​ടി ഇ​ന്ത്യ​ക്കാ​ർ അ​മി​ത ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും ഉ​ള്ള​വ​രാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

Tags:    
News Summary - No action against samosa and jalebi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.