അഞ്ചുവർഷമായിട്ടും ഉപദ്രവിച്ചവർക്കെതിരെ നടപടിയില്ല; 45കാരി പൊലീസ് സ്റ്റേഷന് മുമ്പിലെത്തി തീകൊളുത്തി

മഥുര: ത​ന്നെ ഉപദ്രവിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 45കാരി പൊലീസ് സ്റ്റേഷന് മുമ്പിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.

അഞ്ചുവർഷം മുമ്പാണ് 45കാരി ഉപദ്രവിച്ചവർക്കെതിരെ ​പരാതി നൽകിയത്. പ്രതികളായവർ യുവതിയെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.

മഥുരയിലെ റായ പൊലീസ് സ്റ്റേഷന് മുമ്പിലാണ് സംഭവം. സ്ത്രീക്ക് 96 ശതമാനം പൊള്ളലേറ്റിട്ടു​ണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ജില്ല ആശുപത്രിയിലെ ഡോക്ടറായ ഡോ. ലാൽ സിങ് പറയുന്നു. തുടർന്ന് സ്ത്രീയെ ആഗ്രയിലേക്ക് മാറ്റാൻ നി​ർദേശിച്ചു.

2017ലാണ് സ്ത്രീ​ തന്നെ ഉപ​ദ്രവിച്ചവർക്കെതിരെ പരാതി നൽകിയത്. ഇപ്പോൾ പ്രതികളായവർ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സ്​ത്രീയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു.

എന്നാൽ, ആരോപണം പൊലീസ് നിഷേധിച്ചു. സ്ത്രീയും ഭർത്താവും വയലിലേക്ക് വെള്ളം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചിലരുമായുണ്ടായ തർക്കത്തെ തുടർന്ന് പരാതി നൽകാനാണ് എത്തിയതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഉച്ച 12ഓടെ സ്ത്രീ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 2017ലെ കേസുമായി ഇതിന് ബന്ധമില്ല. അഞ്ചുവർഷം മുമ്പുള്ള കേസിൽ പ്രതിയായ ഹരീഷ്ചന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. യുവതിയുടെ ആത്മഹത്യശ്രമം സംബന്ധിച്ച വിവരം അന്വേഷിക്കുമെന്നും എസ്.എസ്.പി ഗൗരവ് ഗ്രോവർ പറഞ്ഞു. 

Tags:    
News Summary - No action against molesters woman sets herself ablaze in front of Police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.