ജുഡീഷ്യൽ നിയമനകമീഷൻ: ധിറുതിപിടിച്ച്​ വാദം കേൾക്കേണ്ടതില്ലെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമം(എൻ.ജെ.എ.സി) റദ്ദാക്കിയ 2015ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ എന്ന്​ തുടർവാദം കേൾക്കുമെന്ന്​ വ്യക്​തമാക്കാൻ സുപ്രീംകോടതി തയാറായില്ല. ജഡ്​ജിമാരുടെ നിയമനം ജഡ്​ജിമാർ അടങ്ങിയ കൊളീജിയംതന്നെ തീരുമാനിക്കുന്ന സംവിധാനത്തിലേക്ക്​ വീണ്ടും രാജ്യം മാറിയത്​ അന്നത്തെ അഞ്ചംഗ ഭരണഘടനബെഞ്ചി​​​െൻറ വിധിയോടെയായിരുന്നു​. 

ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ മറ്റ്​ പ്രധാനപ്പെട്ട കേസുകൾ പരിഗണിക്കാനുണ്ടെന്നും എൻ.ജെ.എ.സി പുനരുജ്ജീവിപ്പിക്കണമെന്ന ഹരജിയിൽ വാദം കേൾക്കാൻ തിരക്ക്​ വേണ്ടെന്നും വ്യക്​തമാക്കിയത്​. നീതിന്യായ സുതാര്യതക്കും പരിഷ്​കരണത്തിനും വേണ്ടിയുള്ള അഭിഭാഷകകൂട്ടായ്​മ സമർപ്പിച്ച ഹരജിയിൽ അഭിഭാഷകൻ മാത്യൂസ്​ ജെ. നെടുംപാറയാണ്​ അടിയന്തര വാദം കേൾക്കാൻ ആവശ്യപ്പെട്ടത്​. എൻ.ജെ.എ.സി റദ്ദാക്കിയ സുപ്രീംകോടതിവിധി ഭരണഘടന വിരുദ്ധമാണെന്നാണ്​ ഹരജിയിൽ ആരോപിക്കുന്നത്​. 

ത​​​െൻറ വാദം അവതരിപ്പിക്കുന്നതിനിടെ മാത്യൂസ്​ നെടുംപാറയുടെ ശബ്​ദം കൂടിയപ്പോൾ ‘‘ഒച്ചവെക്കേണ്ട, ആരും ശബ്​ദം  ഉയർത്തേണ്ടതില്ല, ശബ്​ദം കുറച്ച്​ സംസാരിക്കൂ, നിങ്ങൾ നിയമവാദമാണ്​ നടത്തുന്നത്​’’ എന്ന്​ ബെഞ്ച്​ പറഞ്ഞു. തുടർന്ന്​  ഉച്ചത്തിൽ സംസാരിച്ചതിന്​ അഭിഭാഷകൻ മാപ്പപേക്ഷിച്ചു. എൻ.ജെ.എ.സി നിയമവും 99ാം​ ഭരണഘടന ഭേദഗതിനിയമം 2014ഉം ഭരണഘടന വിരുദ്ധവും അസാധുവുമാണെന്ന്​ 2015 ഒക്​ടോബറിൽ അഞ്ചംഗ ഭരണഘടനബെഞ്ചിലെ നാല്​ ജഡ്​ജിമാർ നിലപാടെടുത്തിപ്പോൾ ജസ്​റ്റിസ്​ ചെലമേശ്വർ ഭരണഘടന ഭേദഗതി നിയമത്തി​​​െൻറ സാധുത ഉയർത്തിപ്പിടിച്ചിരുന്നു. 

Tags:    
News Summary - NJAC review: SC refuses specific date for hearing plea- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.