'ഒന്നും പേടിക്കാനില്ലെന്ന് രണ്ട് ദിവസം മുമ്പ് അമിത് ഷായോട് പറഞ്ഞാണ് നിതീഷ് കുമാർ മുന്നണി വിട്ടത്'
പാട്ന: മഹാസഖ്യത്തിന്‍റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് സുശീൽ മോദി. ഒന്നും പേടിക്കാനില്ലെന്ന് രണ്ട് ദിവസം മുമ്പ് അമിത് ഷായോട് പറഞ്ഞാണ് നിതീഷ് കുമാർ മുന്നണി വിട്ടതെന്ന് സുശീൽ മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയോ പ്രാവശ്യം നിതീഷ് കുമാറിനെ വിളിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഒരു പരാതി പോലും ഉന്നയിച്ചിട്ടില്ലെന്നും സുശീൽ മോദി പറഞ്ഞു.
2025ൽ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് മഹാസഖ്യ സർക്കാർ വീഴുമെന്ന് സുശീൽ മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻ.ഡി.എക്ക് വോട്ട് ചെയ്ത ബിഹാറിലെ ജനങ്ങളെയും ജെ.ഡി.യു വഞ്ചിച്ചു.
തേജ്വസിയുടെ ചരട് വലിയിൽ നീങ്ങുന്ന പുതിയ സർക്കാറിന്‍റെ പ്രർത്തനം എങ്ങനെയാണെന്ന് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വീഴും. ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ അസുഖം മുതലെടുത്ത് നിതീഷ് കുമാർ ആർ.ജെ.ഡിയെ പിളർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ബി.ജെ.പിയിൽ നിന്നും ലഭിച്ച ബഹുമാനം നിതീഷ് കുമാറിന് ആർ.ജെ.ഡിയിൽ നിന്നും ലഭിക്കില്ലെന്ന് സുശീൽ മോദി അഭിപ്രായപ്പെട്ടിരുന്നു.
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. ഏഴുപാർട്ടികളടങ്ങിയ മഹാസഖ്യത്തിന് സ്വതന്ത്ര എം.എൽ.എയുൾപ്പടെ 164 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.