`അഞ്ചുവയസുകാരനെ തനിച്ചാക്കി ആ അമ്മ യാത്രയായി'; മുംബൈയിലുണ്ടായ കാറപകടത്തിൽ ഇന്‍ഡിഗോ ജീവനക്കാരിക്ക് ദാരുണാന്ത്യം
മുംബൈ: കാർ അപകടത്തിൽപ്പെട്ട് ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം. കൈനൂർ മിസ്ട്രിയാണ് മുംബൈയിലുണ്ടായ അപകടത്തിൽ മരിച്ചത്. കൈനൂറിന്റെ കാറിനെ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗതയിലെത്തിയ കാർ കൈനൂറിന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകവെയാണ് കൈനൂറിന്‍റെ കാർ അപകടത്തിൽപ്പെട്ടത്. കൈനൂറിന് അഞ്ച് വയസുള്ള ഒരു മകനുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന യുവതി ഒറ്റയ്ക്കാണ് മകനെ വളർത്തിയിരുന്നത്. കൈനൂറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. അഞ്ച് വയസുകാരനായ മകനെ തനിച്ചാക്കി പോയ അമ്മയുടെ മരണവാർത്ത യുവതിയുടെ കുടുംബത്തെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിന്റെ സാഹചര്യവും വാഹനമോടിച്ചിരുന്ന വ്യക്തിയുടെ വിവരങ്ങളും ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.