പട്‌ന: ബിഹാറിൽ ഏഴ് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി നിതീഷ് കുമാർ മന്ത്രിസഭയിൽ വികസിപ്പിച്ചു. ഏഴു പേരും സഖ്യകക്ഷിയായ ബി.ജെ.പിയിൽ നിന്നുള്ളവരാണ്.
മന്ത്രിമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 36 ആയി.
ബിഹാറിലെ ബി.ജെ.പി അധ്യക്ഷനും റവന്യൂ, ഭൂപരിഷ്‌കരണ മന്ത്രിയുമായിരുന്ന ദിലീപ് ജയ്‌സ്വാൾ രാജിവെച്ച അതേ ദിവസമാണ് മന്ത്രിസഭാ വിപുലീകരണം. ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയമനുസരിച്ചാണ് ജയ്‌സ്വാൾ രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.