നിധിൻ പ​േട്ടലും പത്ത്​ എം.എൽ.എമാരും ബി.ജെ.പി വിടുമെന്ന്​ ഹാർദിക്​ പ​േട്ടൽ

അഹമ്മദാബാദ്: നിയുക്ത ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലും 10 ബി.ജെ.പി എം.എൽ.എമാരും പാർട്ടി വിടുമെന്ന്​  പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ നേതാവ്​ ഹാര്‍ദിക് പട്ടേല്‍. നിധിന്‍ പട്ടേൽ ബി.ജെ.പിയിൽ തുടരുന്നതിൽ അതൃപ്​തനാണെന്നും അദ്ദേഹത്തിന്​ എല്ലാവിധ പിന്തുണയും നൽകാൻ തയാറാണെന്നും ഹാര്‍ദിക് പറഞ്ഞു. 
പാര്‍ട്ടിക്കായി കഠിനമായി പ്രയത്നിച്ചിട്ടും നിധിൻ പ​േട്ടലിനെ ബി.ജെ.പി  ബഹുമാനിക്കുന്നില്ലെങ്കിൽ അ​േദ്ദഹത്തിന്​ പാർട്ട്​ വിട്ട്​ തങ്ങളോടൊപ്പം ചേരാവുന്നതാണ്​.  ബി.ജെ.പിയിൽ അതൃപ്​തിയുള്ള എം.എൽ.എമാരുമായി പാർട്ടി വിടുകയാണെങ്കിൽ അദ്ദേഹത്തിന്​ ഉചിതമായ സ്ഥാനങ്ങള്‍ നല്‍കാൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ മൂന്ന് പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നിധിന്‍ പട്ടേലിനെ മാറ്റിയിരുന്നു. ഈ വകുപ്പുകൾ  മൂന്ന് ദിവസത്തിനകം നൽ‌കിയില്ലെങ്കിൽ രാജിവെക്കുമെന്നാണ് നിതിൻ പട്ടേൽ മുഖ്യമന്ത്രി വിജയ്​ രൂപാണിയെ അറിയിച്ചിട്ടുള്ളത്.

എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡൻറ്​ ഭരത് സിന്‍ഹ് സോളങ്കി പറഞ്ഞു. നിധിന്‍ പട്ടേലി​​​​െൻറയും കുറച്ച് എം.എം.എമാരുടെയും പിന്തുണയുണ്ടെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സോളങ്കി അറിയിച്ചു. 
 

Tags:    
News Summary - Nitin Patel should leave BJP with 10 MLAs and join us: Hardik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.