2014ന്​ ശേഷം ഇന്ത്യയിൽ തീവ്രവാദ ആക്രമണങ്ങളുണ്ടായിട്ടില്ല- നിർമലാ സീതാരാമൻ

ന്യൂഡൽഹി: ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ ഇന്ത്യയിൽ തീവ്രവാദത്തിന്​ ഇടമില്ലാതായെന്ന്​ പ്രതിരോധമന ്ത്രി നിർമലാ സീതാരാമൻ . സമാധാനം തകർക്കാൻ തീവ്രവാദികൾക്ക്​ സർക്കാർ ഒരു അവസരവും നൽകിയിട്ടില്ല. 2014ന്​ ശേഷം ഇന്ത്യ യിൽ ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്നും നിർമലാ സീതാരമാൻ അവകാശപ്പെട്ടു.

കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിലെ വാഗ്​ദാനങ്ങളെല്ലാം ബി.ജെ.പി സർക്കാർ പാലിച്ചുവെന്ന്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു. മോശം പ്രകടനവും അഴിമതിയുമായിരുന്നു കഴിഞ്ഞ സർക്കാറി​​​​​െൻറ മുഖമുദ്ര. ഇതിൽ മാറ്റം വരുത്താൻ ഭരണകാലയളവിൽ മോദി സർക്കാറിന്​ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ദേശീയകൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗഡ്​കരി.

വിദേശ മണ്ണിൽ നിന്ന്​ ഇന്ത്യയെ അപമാനിക്കാൻ രാഹുൽ ഗാന്ധി നന്നായി പഠിച്ചിട്ടുണ്ടെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ പറഞ്ഞു. പഞ്ചാബിലെയും കർണാടകയിലെയും കാർഷിക വായ്​പകൾ എഴുതിതള്ളുന്നതിനെ കുറിച്ച്​ അദ്ദേഹത്തിന്​ എന്താണ്​ പറയാനുള്ളതെന്നും രവിശങ്കർ പ്രസാദ്​ ചോദിച്ചു.

2019ൽ ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ഡൽഹിയിൽ ബി.ജെ.പിയുടെ നാഷണൽ കൗൺസിൽ​ യോഗം ചേരുന്നത്​. പാർട്ടിയുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും യോഗത്തിൽ പ​െങ്കടുക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം അമിത്​ ഷായും നരേന്ദ്രമോദിയും നാഷണൽ കൗൺസിൽ യോഗത്തിൽ സംസാരിച്ചിരുന്നു.

Tags:    
News Summary - Nithin Gadkari on BJP National counsil meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.