റഫാൽ: കോൺഗ്രസ്​ രാജ്യാന്തരതലത്തിൽ കുപ്രചാരണം നടത്തുന്നുവെന്ന്​ പ്രതിരോധമന്ത്രി

ന്യൂഡൽഹി: റഫാൽ ഇടപാടി​​​​െൻറ പേരിൽ കേ​ന്ദ്രസർക്കാറിനെതിരെ കോൺഗ്രസ്​ രാജ്യാന്തരതലത്തിൽ കുപ്രചാരണം നടത്തുന്നതായി പ്ര​തിരോധമന്ത്രി നിർമല സീതാരാമൻ. വസ്​തുതകൾ നിരത്തി ഇൗ പ്രചാരണത്തെ നേരിടും. സംസ്ഥാനങ്ങളിലും രാജ്യാന്തരതലത്തിലും ഇതിനായി പ്രചാരണം നടത്തുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

റഫാൽ ഇടപാടിൽ കേന്ദ്രസർക്കാറിനെതിരെ കടുത്ത ആരോപണങ്ങൾ കോൺഗ്രസ്​ ഉന്നയിച്ചതിന്​​ പിന്നാലെയാണ്​ പ്രതിരോധം തീർത്ത്​ നിർമല സീതാരാമൻ രംഗത്തെത്തിയിരിക്കുന്നത്​. അതേ സമയം, റഫാൽ ഇടപാടിനെ കുറിച്ച്​ വിവാദങ്ങൾ ഉയരു​േമ്പാഴും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണം നടത്തിയിട്ടില്ല.

റഫാൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയതിനെ കുറിച്ച്​ മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​ നടത്തിയ പ്രസ്​താവനയാണ്​ നിലവിലെ വിവാദങ്ങൾക്ക്​ കാരണം. റഫാലിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിനെ ഉൾപ്പെടുത്തിയത്​ ഇന്ത്യ ആവശ്യപ്പെട്ടിട്ടായിരുന്നുവെന്നാണ്​ ഫ്രഞ്ച്​ പ്രസിഡൻറി​​​​െൻറ പ്രസ്​താവന.

Tags:    
News Summary - Nirmala Sitharaman On Rafale Row-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.