ദയാഹരജി നിരസിച്ചതിനെതിരെ നിർഭയ കേസ്​ പ്രതി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാഷ്​ട്രപതി രാം​നാഥ്​ കോവിന്ദ്​ ദയാഹരജി നിരസിച്ചതിനെതിരെ നിർഭയ കേസ്​ പ്രതി സുപ്രീംകോടതിയിൽ. മുക േഷ്​ സിങ്ങാണ്​ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്​. ജനുവരി 16നാണ്​ രാംനാഥ്​ കോവിന്ദ്​ മുകേഷ്​ സിങ്ങി​​െൻറ ദയാഹരജി തള്ളിയത്​.

രാഷ്​ട്രപതി ദയാഹരജി തള്ളിയതോടെ നാല്​ പ്രതികളെയും ഫെബ്രുവരി ഒന്നിന്​ രാവിലെ ആറ്​ മണിക്ക്​ തൂക്കിലേറ്റാൻ മരവാറണ്ട്​ പുറപ്പെടുവിച്ചിരുന്നു. കേസിൽ വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ്​ പുതിയ ഹരജി.

നേരത്തെ രേഖകൾ ആവശ്യപ്പെട്ട്​ നിർഭയ കേസ്​ പ്രതികൾ നൽകിയ ഹരജി ഡൽഹിയിലെ പട്യാല ഹൗസ്​ കോടതി തള്ളിയിരുന്നു.

Tags:    
News Summary - Nirbhaya convict Mukesh moves SC challenging rejection-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.