Posted On
date_range Updated On
date_range പശ്ചിമബംഗാളിൽ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
കൊൽക്കത്ത: പശ്ചിമബംഗാളിൽ നിർഭയ കേസിന് സമാനമായ കൂട്ടബാലത്സംഗം. സൗത്ത് ദിനജ്പൂർ ജില്ലയിൽ ബുദ്ധിവൈകല്യമുള്ള ആദിവാസി യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയെ കുഷ്മണ്ഡി ഗ്രാമത്തിലെ പാലത്തിനു കീഴിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായ 28 കാരിയെ റായ്ഗുൻജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മാൽഡ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതിയുടെ ജനനേന്ദ്രിയത്തിൽ ഇരുമ്പ് ദണ്ഡ് കയറ്റി വികൃതമാക്കിയ നിലയിലായിരുന്നു. ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്.
അത്യാസന്ന നില പിന്നിട്ടില്ലെന്നും ആരോഗ്യനിലയെ കുറിച്ച് പറയാറായില്ലെന്നും ചീഫ് മെഡിക്കൽ ഒാഫീസർ പ്രകാശ് മിർഡ അറിയിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.