ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന എം.എൽ.എമാരിൽ 19 പേർ രാജിക്കത്ത് നൽകി. ബംഗളൂരുവ ിലെ അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന 17എം.എൽ.എമാരും ഇമെയിൽ വഴി രാജ്ഭവനിലേക്ക് രാജിക്കത്തയച്ചത്. രാജികത്ത് നൽകി യതിൽ ആറ് സഹമന്ത്രിമാരും ഉൾപ്പെടുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെയാണ് 19 എം.എൽ.എമാർ രാജിസന്നദ്ധത അറിയിച്ചത്. സിന്ധ്യപക്ഷത്തുള്ള 17 എം.എൽ.എമാരെ കഴിഞ്ഞ ദിവസമാണ് പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ എത്തിച്ചത്. ഇവരുൾപ്പെടെ 25 പേർ രാജി വെച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഈ മാസം 16നാണ് മധ്യപ്രദേശില്‍ നിയമസഭ സമ്മേളനം തുടങ്ങുക. ഇതില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിെൻറ പക്ഷത്തുള്ള എം.എൽ.എമാരും രാജിവെച്ച സാഹചര്യത്തിൽ കമൽനാഥ് സർക്കാറിന് ഭരണം നഷ്ടമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.