കണ്ണൂരിലെ ഒമ്പതുകാരി ഫാത്തിമ ബംഗളൂരുവിൽ ഡോക്ടർ

ബംഗളൂരു: കണ്ണൂർ ഇരിട്ടി സ്വദേശിയായ എ.കെ. ഫാത്തിമ (ഒമ്പത്) ബംഗളൂരുവിൽ ഒരു ദിവസത്തേക്ക് ഡോക്ടറായി. തലസീമിയ രോഗിയായ ഫാത്തിമയുടെ ആഗ്രഹമാണ് ബംഗളൂരു നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലെ ഡോക്ടർമാർ സഫലമാക്കിയത്. ശസ്ത്രക്രിയക്കുശേഷമുള്ള പരിശോധനകള്‍ക്കായി കഴിഞ്ഞ ആഴ്ചയാണ് ഫാത്തിമയും രക്ഷിതാക്കളും ആശുപത്രിയിലെത്തിയത്. ഭാവിയില്‍ ഡോക്ടറാകണമെന്നാണ് ആഗ്രഹമെന്ന് ഫാത്തിമ ഡോക്ടർമാരോട് പറഞ്ഞിരുന്നു.

തുടർന്നാണ് 'മേക്ക് എ വിഷ്' ഫൗണ്ടേഷനുമായി സഹകരിച്ച് ഫാത്തിമയെ ഒരുദിവസത്തേക്ക് ഡോക്ടറാക്കിയത്. പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് ബോൺമാരോ ട്രാൻസ് പ്ലാന്‍റേഷന്‍ വിഭാഗത്തിലാണ് ഫാത്തിമ പരിശോധന നടത്തിയത്. ഈ വിഭാഗത്തിന്‍റെ തലവൻ ഡോ. സുനില്‍ ഭട്ടാണ് നേതൃത്വം നൽകിയത്. ഏറെ സന്തോഷമായെന്നും ഈ ദിനം മറക്കില്ലെന്നും ഫാത്തിമ പറഞ്ഞു. 

Tags:    
News Summary - Nine-year-old Fatima from Kannur is a doctor in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.