വന്ധ്യത മാറ്റുമെന്ന് വിശ്വാസം; ഒമ്പത് ചെറുനാരങ്ങ ലേലത്തിൽ വിറ്റത് 2.36 ലക്ഷം രൂപക്ക്

വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്തെ ക്ഷേത്രത്തിലെ മുരുകന്‍റെ ശൂലത്തിൽ തറച്ച ചെറുനാരങ്ങൾ ലേലത്തിൽ വിറ്റത് വൻ തുകക്ക്. ചൊവ്വാഴ്ച നടന്ന ലേലത്തിൽ ഒമ്പത് െചറുനാരങ്ങൾക്ക് 2.36 ലക്ഷം രൂപയാണ് ലഭിച്ചത്.

ഈ ചെറുനാരങ്ങ കൊണ്ടുണ്ടാക്കുന്ന നാരങ്ങാവെള്ളത്തിന് വന്ധ്യത മാറ്റാൻ കഴിവുണ്ടെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. മാത്രമല്ല, കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കുട്ടികളില്ലാത്ത നിരവധി ദമ്പതികളാണ് വർഷം തോറും നടക്കുന്ന പങ്കുനി ഉതിരം ഉത്സവത്തിൽ പങ്കെടുക്കാൻ വില്ലുപുരത്തെ തിരുവാണൈനല്ലൂർ ഗ്രാമത്തിൽ രണ്ട് കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രത്തിൽ എത്തുന്നത്.

അഭിവൃദ്ധിക്കായി ബിസിനസ്സുകാരും നാരങ്ങ സ്വന്തമാക്കാൻ ഇവിടെ എത്താറുണ്ട്. ഒമ്പത് ദിവസമാണ് ഉത്സവും. ഉത്സവത്തിന്‍റെ ആദ്യ ദിവസം ശൂലത്തിൽ തറക്കുന്ന നാരങ്ങ ഏറ്റവും ഐശ്വര്യവും ശക്തിയും നിറഞ്ഞതാണെന്ന് ഭക്തർ കരുതുന്നു. കുളത്തൂർ ഗ്രാമത്തിലെ ദമ്പതികൾ ഒരു ചെറുനാരങ്ങ വാങ്ങിയത് 50,500 രൂപക്കാണ്.

Tags:    
News Summary - Nine lemons from Tamil Nadu temple sold for nearly Rs 2.5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.