പഞ്ചാബില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് ഒമ്പത് മരണം; നിരവധിപേര്‍ക്ക് പരിക്ക്

ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരിൽ പിക്കപ്പ് വാനും ലോറിയിലിടിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ജലാലാബാദിലേക്ക് പോകുകയായിരുന്ന ഇരുപതിലധികം തൊഴിൽലാളികളടങ്ങിയ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ലോറിയിലിടിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാല് പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഫിറോസ്പൂരിൽ ഗോലുകാമോർ വില്ലേജിൽ രാവിലെയോടെയാണ് അപകടം സംഭവിച്ചത്.

മൂടല്‍മഞ്ഞ് കാരണം പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇത്രയും വലിയ ദുരന്തത്തിനിടയാക്കിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അപകടം നടന്നതറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Nine Killed, 11 Injured As Pick-up Van Collides With Truck In Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.