ഹൈദരാബാദിൽ കത്തിയും വടിവാളും ചുഴറ്റി ജന്മദിനാഘോഷം; ഒമ്പതുപേർ അറസ്റ്റിൽ

ഹൈദരാബാദ്​: കോവിഡ്​ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ജന്മദിനാഘോഷം സംഘടിപ്പിച്ച ഒമ്പതുപേർ അറസ്റ്റിൽ. ഹൈദരാബാദ്​ ഹബീബ്​ നഗർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​​ സംഭവം.

ആഘോഷത്തിനായി വടിവാളും കത്തിയും ഉപയോഗിക്കുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു.

ജന്മദിനാഘോഷത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയും അറസ്റ്റിലേക്ക്​ നീങ്ങുകയുമായിരുന്നു.

നടുറോഡിലായിരുന്നു ആഘോഷം. ജന്മദിനപാർട്ടിക്കിടെ ആളുകൾ മാസ്​ക്​ പോലും ധരിക്കാതെ കൂട്ടം കൂടി നൃത്തം ചെയ്യുന്നതും ചിലർ കത്തിയും വടിവാളും ചുഴറ്റുന്നതും വിഡിയോയിൽ കാണാം. അറസ്റ്റിലായവരുടെ പക്കൽനിന്ന്​ വാളും കത്തിയും കണ്ടുകെട്ടിയതായും പൊലീസ്​ പറഞ്ഞു.

തെലങ്കാനയിൽ 1813 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 5,96,813 ആയിരുന്നു. 3426 പേർക്കാണ്​ സംസ്​ഥാനത്ത്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​.

Tags:    
News Summary - Nine arrested for celebrating birthday with sword, dagger during lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.