ന്യൂഡൽഹി: കോടതി ഉത്തരവനുസരിച്ച് നിയമവിരുദ്ധമായി നിർമിച്ച റിേസാർട്ടുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയ നീലഗിരി ജില്ല കലക്ടറെ സ്ഥലം മാറ്റാനുള്ള നീക്കത്തിൽ തമിഴ്നാട് സർക്കാറിന് സുപ്രീംകോടതിയുടെ വിലക്ക്. പരമോന്നത കോടതിയുടെ ഉത്തരവനുസരിച്ചാണ് ആനത്താരകളിൽ അംഗീകാരമില്ലാതെ നിർമിച്ച റിസോർട്ടുകൾ കലക്ടർ സീൽ ചെയ്തത്. ഇതിെൻറ പേരിൽ കലക്ടറെ സ്ഥലം മാറ്റാനുള്ള നീക്കമുണ്ടെന്ന് കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലാണ് ജസ്റ്റിസ് മഥൻ ബി. ലോകുർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിെൻറ നിർദേശം.
കോടതിയുടെ അനുമതിയില്ലാതെ കലക്ടറെ മാറ്റരുതെന്നും ഉത്തരവിട്ടു.ആനത്താരകളിൽ റിസോർട്ട് മാഫിയ നിർമിച്ച വൈദ്യുതി കമ്പികളും കോടതി നിർദേശപ്രകാരം കലക്ടർ നീക്കം ചെയ്തിരുന്നു. കോടതി നിർദേശം നടപ്പാക്കാൻ കലക്ടറുടെ സഹായം ആവശ്യമാണെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.