ന്യൂഡൽഹി: ഐ.എസ്, അൽ ഖാഇദ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാല് തമിഴ്നാട് സ്വദേശികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. സാദിഖ് ബാഷ, മുഹമ്മദ് ആഷിഖ് ഇലാഹി, മുഹമ്മദ് ഇർഫാൻ, റഹ്മത്തുല്ല എന്നിവർക്കെതിരെയാണ് എൻ.ഐ.എ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
തീവ്രവാദ സംഘടനകളിലേക്ക് ആളെക്കൂട്ടാൻ ശ്രമിക്കുകയും ഇന്ത്യ വിരുദ്ധ പ്രചാരണവും ഗൂഢാലോചനയും നടത്തുകയും ചെയ്തതായി അന്വേഷണ ഏജൻസി ആരോപിക്കുന്നു. കേരളത്തിലെ തിരുവനന്തപുരം, മണ്ണടി, തമിഴ്നാട്ടിലെ ചെന്നൈ എന്നിവിടങ്ങളിൽ ഗൂഢാലോചന യോഗം ചേർന്നു, വിവിധ പേരുകളിൽ സംഘടന രൂപവത്കരിച്ച് യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിച്ചു, ഐ.എസ്, അൽ ഖാഇദ, ശ്രീലങ്കയിലെ നാഷനൽ തൗഹീദ് ജമാഅത്ത് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഫെബ്രുവരി 21ന് തമിഴ്നാട്ടിലെ മയിലാടുതുറൈ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ ആദ്യം കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.