Posted On
date_range Updated On
date_range പുൽവാമ പ്രതിക്ക് ജാമ്യം: റിപ്പോർട്ട് നിഷേധിച്ച് എൻ.ഐ.എ
ന്യൂഡൽഹി: കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ പുല്‍വാമ ഭീകരാക്രമണക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചുവെന ്ന വാര്‍ത്ത നിഷേധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). പ്രതിയായ യൂസഫ് ചോപാന് ഡൽഹി പാട്യാല കോടതി ജാമ്യം അനുവദിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പുൽവാമ ഭീകരാക്രമണക്കേസിൽ ഇയാളെ അറസ്റ്റുചെയ്തിരുന്നില്ലെന്ന് എൻ.െഎ.ഐ അറിയിച്ചു.
ജയ്ശെ മുഹമ്മദുമായി ബന്ധപ്പെട്ട മറ്റൊരു ഗൂഢാലോചനക്കേസിലാണ് ആറുപേർക്കൊപ്പം കഴിഞ്ഞ ആഗസ്റ്റിൽ ചോപാനെ അറസ്റ്റുചെയ്തത്. ഇതിൽ രണ്ടു കുറ്റപത്രങ്ങൾ നൽകിയിട്ടുണ്ട്. തെളിവു ലഭിക്കാത്തതിനാൽ ചോപാനെതിരെ കുറ്റപത്രം നൽകിയിട്ടില്ല. ഈ േകസിലാണ് ചോപാന് ജാമ്യം നൽകിയതെന്ന് എൻ.ഐ.എ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.