പഹൽഗാം ആക്രമണത്തിൽ പങ്കുള്ള ഭീകരവാദികൾക്ക് അഭയം നൽകിയ 2 ഗ്രാമീണരെ എൻ.ഐ.എ അറസ്റ്റു ചെയ്തു

പഹല്ഡഗാം ആക്രമണത്തിൽ പങ്കുള്ള ഭീകരവാദികൾക്ക് അഭയം നൽകിയതിന് രണ്ട് ഗ്രാമവാസികളെ എൻ.ഐ.എ അറസ്റ്റു ചെയ്തു. പഹൽഗാമിലെ ബത്കോട്ട് നിവാസിയായ പർവായിസ് അഹമദ് ജോതർ, ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമദ് ജോതർ എന്നിവരാണ് അറസ്റ്റിലായത്.

എൻ.ഐ.എ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 22ലെ ഭീകരാക്രമണത്തിനു മുമ്പ് മൂന്ന് ഭീകരർക്കും പർവായിസും ബഷീറും ബോധപൂർവം അഭയം നൽകുകയായിരുന്നു എന്ന് തെളിഞ്ഞു. അറസ്റ്റിലായവർ ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പടെ ആക്രമണത്തിനു വേണ്ട സഹായങ്ങൾ നൽകി.

ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. 1967ലെ നിയമ വിരുദ്ധപ്രവർത്തന നിരോധന നിയമത്തിന്‍റെ 19ാം സെക്ഷൻ പ്രകാരമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Tags:    
News Summary - NIA arrested 2 Pahalgam natives for helping Pahalgam attack terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.