ബേൺ: ആണവദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യക്ക് അംഗത്വം നൽകുന്നത് സംബന്ധിച്ച് ബേണിൽ നടന്ന അംഗരാഷ്ട്രങ്ങളുടെ യോഗത്തിൽ തീരുമാനമായില്ല. എന്നാൽ, നവംബറിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചു.
ഇന്ത്യക്ക് അംഗത്വം കൊടുക്കുന്നതിനെതിരെ ചൈന രംഗത്തുവന്നതാണ് തിരിച്ചടിയായത്. ആണവനിർവ്യാപനകരാറിൽ (എൻ.പി.ടി)ഒപ്പിടാത്തതിനാൽ ഇന്ത്യക്ക് അംഗത്വം നൽകരുതെന്ന നിലപാടിലാണ് ചൈന. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ സോളിൽ നടന്ന എൻ.എസ്.ജി യോഗത്തിലും ചൈന ഇന്ത്യയുടെ അംഗത്വത്തെ എതിർത്തിരുന്നു.
രാഷ്ട്രീയ-സാേങ്കതിക-നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ കൂടുതൽ ചർക്കുശേഷേമ ഇന്ത്യയുടെ അംഗത്വഅപേക്ഷയിൽ തീരുമാനമെടുക്കാൻ കഴിയൂവെന്ന് എൻ.എസ്.ജി പ്രസ്താവനയിൽ വ്യക്തമാക്കി. ചർച്ച തുടരാനും നവംബറിൽ അനൗദ്യോഗികയോഗം ചേരാനും തീരുമാനിച്ചു. 48 രാഷ്ട്രങ്ങളുള്ള എൻ.എസ്.ജിയിൽ അംഗത്വം ലഭിക്കാൻ പാകിസ്താനും അപേക്ഷ നൽകിയിട്ടുണ്ട്.
പാകിസ്താനും എൻ.പി.ടിയിൽ ഒപ്പുവെച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ ഇന്ത്യക്ക് അംഗത്വം നൽകിയാൽ പാകിസ്താനും നൽകണമെന്ന നിലപാടിലാണ് ചൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.