ചെന്നൈ: സാധാരണക്കാരെ ചക്രശ്വാസം വലിപ്പിച്ച് കൊണ്ട് ഇന്ധനവില ദിവസേന കൂടി കൊണ്ടിരിക്കുകയാണ്. ഇന്ധനവില വർധനവിനെതിരായ പ്രതിഷേധങ്ങൾ രാജ്യ വ്യാപകമായി നടക്കുമ്പോൾ നവദമ്പതികൾക്ക് പെട്രോളും ഡീസലും സമ്മാനമായി നൽകിയിരിക്കുകയാണ് സുഹൃത്തുക്കൾ.
തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലാണ് രസകരമായ ഈ സംഭവം നടന്നത്. വിവാഹ ചടങ്ങിനെത്തിയ സുഹൃത്തുക്കൾ ദമ്പതികൾക്ക് സമ്മാനിച്ചത് ഒരു ലിറ്റർ പെട്രോളും ഡീസലും. ഗ്രേസ് കുമാറിനും ഭാര്യ കീർത്തനക്കുമാണ് തങ്ങളുടെ വിവാഹ ദിവസം പ്രത്യേകതയുള്ള ഈ സമ്മാനം ലഭിച്ചത്.
സമ്മാനമായി കുപ്പികണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷത്തോടെ ഇരുവരും ചേർന്ന് സുഹൃത്തുക്കൾ നൽകിയ സമ്മാനം സ്വീകരിച്ചു.
15 ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ പെട്രോൾ, ഡീസൽ വില 9 രൂപയിലധികമാണ് വർധിച്ചത്. ഒരു ലിറ്റർ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ് ഇപ്പോഴത്തെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.