ആദായ ​നികുതിയുടെ പരിധി നാല്​ ലക്ഷമാക്കി ഉയർത്തിയേക്കും

ന്യൂഡൽഹി: ആദായനികുതിയുടെ പരിധി കേന്ദ്രസർക്കാർ രണ്ടര ലക്ഷത്തിൽ നിന്ന്​ നാല് ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ സാധ്യത. ദേശീയ മാധ്യമങ്ങളാണ്​ ഇത്​ സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതനുസരിച്ച്​ വാർഷിക വരുമാനം നാല് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയുള്ളവർക്ക്​  ​10 ശതമാനം നികുതിയും 10 മുതല്‍ 15 ലക്ഷം വരെയുള്ളവർക്ക്​  15 ശതമാനം നികുതിയുമാണ് പരിധി. ​ 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ 20 ശതമാനവും 20 ലക്ഷത്തിന്​ മുകളിൽ 30 ശതമാനവുമാണ്​ ആദായനികുതി.

നിലവില്‍ രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവർക്ക്​ 10 ശതമാനം നികുതിയും 5 മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് ആദായനികുതി. ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പ്​ അടുത്തതിനാൽ ആദായനികുതി പരിധിയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ബജറ്റിന്​മുമ്പ് നടത്താനാണ്​ സാധ്യത.

ആദായനികുതി പരിധി ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ചു
ന്യൂഡല്‍ഹി: ആദായനികുതി പരിധി രണ്ടരലക്ഷം രൂപയില്‍നിന്ന് നാലുലക്ഷം രൂപയായി ഉയര്‍ത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നൊറോണ. അടുത്ത പൊതുബജറ്റിലെ സുപ്രധാന പ്രഖ്യാപനം പരിധി ഉയര്‍ത്തലായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. പരിധി ഉയര്‍ത്തുന്നതിനൊപ്പം ആദായനികുതി സ്ളാബും പുന$ക്രമീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

 

 

 

 

 

 

Tags:    
News Summary - New Income Tax slabs the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.