Posted On
date_range Updated On
date_range മഞ്ഞ, പച്ച, ഓറഞ്ച്, നീല - ജീവനക്കാരുടെ വസ്ത്രങ്ങൾക്ക് നവരാത്രി ദിവസങ്ങളില്‍ നിറം നിശ്ചയിച്ച് യൂനിയൻ ബാങ്ക്; പാലിച്ചില്ലെങ്കിൽ പിഴ
നവരാത്രി ദിവസങ്ങളില്‍ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി യൂനിയന്‍ ബാങ്ക്. ഇതു സംബന്ധിച്ച് ജനറൽ മാനേജൻ സർക്കുലർ ഇറക്കി. ഒക്ടോബർ ഏഴ് മുതല്‍ 15 വരെയാണ് ഡ്രസ് കോഡ് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടത്.
ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ 200 രൂപ പിഴയൊടുക്കേണ്ടിവരും. എല്ലാ ദിവസവും ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്നും നിർദേശം ഉണ്ട്.ഒക്ടോബർ ഏഴ് -വ്യാഴാഴ്ച -മഞ്ഞ, വെള്ളി- പച്ച, ശനി- ഗ്രേ, ഞായർ- ഓറഞ്ച്, തിങ്കൾ -വെള്ള, ചൊവ്വ-ചുവപ്പ്, ബുധൻ -നീല, വ്യാഴം -പിങ്ക്, വെള്ളി - പർപ്പ്ൾ കളറുകളിലുള്ള വസ്ത്രമാണ് 15 വരെ ധരിക്കേണ്ടത്.
എന്നാൽ ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തി. ഒക്ടോബർ ഒന്നിനാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.