ജുഡീഷ്യറിയുടെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള ഇസ്രായേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ തീരുമാനത്തിനെതിരെ തെൽഅവീവിൽ നടന്ന റാലി. ഒരു ലക്ഷം പേരാണ് പ്രതിഷേധത്തിന് എത്തിയത്
തെൽഅവീവ്: നികുതി കുറ്റങ്ങളിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട ആഭ്യന്തര-ആരോഗ്യമന്ത്രി ആര്യേഹ് ദേരിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നടപ്പാക്കി.
മന്ത്രിസഭ യോഗത്തിലാണ് പുറത്താക്കൽ വിവരം നെതന്യാഹു പ്രഖ്യാപിച്ചത്. ദിവസങ്ങൾക്കുമുമ്പാണ് ദേരിക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോടതി വിധിച്ചത്. ജുഡീഷ്യറിയുടെ അധികാരം കുറക്കാനുള്ള നെതന്യാഹു സർക്കാറിന്റെ നീക്കങ്ങൾക്കിടെയായിരുന്നു കോടതി ഉത്തരവ്.
നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാറിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ദേരിയുടെ ഷാസ് പാർട്ടി. അതേസമയം, ജുഡീഷ്യറിയുടെ അധികാരം കുറക്കാനുള്ള നെതന്യാഹു സർക്കാറിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.