ഇന്ത്യയിൽ നിന്നും വരുന്നവർ കോവിഡ് പരത്തുന്നു- നേപ്പാൾ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വരുന്ന നേപ്പാളി പൗരന്മാർ കോവിഡ് പരത്തുന്നുവെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ഒലി. അന്താരാഷ്ട്ര അതിർത്തികൾ താണ്ടുന്നവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം പാലിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിൽ നിന്നും വലിയ തോതിലാണ് ആളുകൾ നേപ്പാളിലേക്ക് കടക്കുന്നത്. ലോക്ഡൗൺ സമയത്ത് ഒറ്റക്കും കൂട്ടായും വരുന്ന ഇവരുടെ എണ്ണം പോലും ഒദ്യോഗികമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതിൽ കൂടുതൽ പേരും ഇന്ത്യയിൽ ജോലി ചെയ്തുവരുന്ന നേപ്പാളി തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒലി ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

Tags:    
News Summary - Nepali citizens coming from India spreading virus: PM Oli- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.