കാഠ്മണ്ഡു:100നു മുകളിലുള്ള ഇന്ത്യൻ രൂപക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാനൊരുങ്ങി നേപ്പാൾ. ഒരു പതിറ്റാണ്ടോളമായി ഇരുരാജ്യങ്ങൾക്കുമിടയിൽ അതിർത്തി കടന്നുള്ള യാത്ര, വ്യാപാരം, പണം അയക്കൽ തുടങ്ങിയ മേഖലയിൽ നില നിന്നിരുന്ന പ്രതിസന്ധിക്ക് ഇതോടെ അയവ് വരും. ഉപരോധം നീക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് നേപ്പാൾ രാഷ്ട്ര ബാങ്ക്.
2016ൽ ഇന്ത്യ 500,1000 രൂപ നോട്ട് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഉയർന്ന മൂല്യമുള്ള രൂപക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തിയത്. പുതിയ നോട്ടുകൾ ഇന്ത്യ പുറത്തിറക്കിയിട്ടും സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് നേപ്പാൾ വിലക്ക് പിൻവലിച്ചില്ല. വിലക്കിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് കുറഞ്ഞ മൂല്യമുള്ള കൂടുതൽ നോട്ടുകൾ കൈയിൽ കരുതേണ്ടി വന്നു. ഇത് വലിയ ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചു.
നവംബറിൽ ആർ.ബി.ഐ വിദേശ വിനിമയ മാനേജ്‌മെന്റ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. ഇത് ഉയർന്ന മൂല്യമുള്ള ഇന്ത്യൻ രൂപ നോട്ടുകൾ അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുപോകാൻ വ്യക്തികൾക്ക് ഔദ്യോഗികമായി അനുമതി നൽകിയതാണ് നേപ്പാളിന്‍റെ മനം മാറ്റത്തിന് കാരണമായത്.
നിരോധനം നീക്കുന്നത് നേപ്പാളിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക്, പ്രത്യേകിച്ച് ഇന്ത്യൻ സന്ദർശകരെ ആശ്രയിക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ഊർജം പകരുമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.