ബംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പൊലീസിൽ പരാതി. വിദ്യാർഥികളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയാണെന്നാരോപിച്ച് സാമൂഹിക പ്രവർത്തകനായ ടി. നരസിംഹ മൂർത്തിയാണ് ബംഗളൂരു വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ മനോവിഷമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 21 വിദ്യാർഥികൾ ജീവനൊടുക്കിയ സംഭവത്തിൽ ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം.
പരാതി പൊലീസ് സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർഥികൾക്ക് മുന്നിൽ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷയെന്ന ദുരിതത്തിനും ആത്മഹത്യയെന്ന ജീവത്യാഗത്തിനുമിടയിൽ പെട്ട് വിദ്യാർഥികൾ നർഗതരാകുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യാർഥികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പരാതിക്കാരന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.