ഓം ബിർള
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂറുമാറി നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻ.സി.പി.ഐ) എന്ന പുതിയ പാർട്ടിയിൽ ചേർന്ന 20 ലോക്‌സഭാ എം.പിമാർ, തങ്ങൾക്കെതിരായ അയോഗ്യതാ ഹരജിയിൽ ഏഴുദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു. വിമതർക്ക് സ്പീക്കർ നോട്ടീസ് നൽകിയിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ച അതേ ദിവസമാണ് ലോക്സഭാ സെക്രേട്ടറിയറ്റിൽ നിന്ന് വിമതർക്ക് നോട്ടീസ് നൽകിയത്.
ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ലോക്‌സഭ നേതാവുമായ അഭിഷേക് ബാനർജി സമർപ്പിച്ച അയോഗ്യതാ ഹരജിയിൽ രണ്ട് മാസമായിട്ടും സ്പീക്കർ നടപടിയെടുത്തിരുന്നില്ല. ജൂണിലാണ് ഹരജി നൽകിയിരുന്നത്. കകോലി ഘോഷ് ദസ്തിദാർ, സുദീപ് ബന്ദ്യോപാധ്യായ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, രചന ബാനർജി, ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ, പാർഥ ഭൗമിക്, അരൂപ് ചക്രവർത്തി, അധികാരി ബൗമിക്, അധികാരി ബൗമദ് ചക്രവർത്തി, അബു താഹിർ ഖാൻ, കലിപദ സരൺ ഖേദ്വാൾ, അസിത് കുമാർ മാൽ, ജൂൺ മാലിയ, മിതാലി ബാഗ്, ഖലീലുർ റഹ്മാൻ, മാല റോയ്, ഷർമിള സർക്കാർ, യൂസഫ് പത്താൻ എന്നിവർക്കാണ് നോട്ടീസ്.
ടി.എം.സി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ഈ എം.പിമാർ പാർട്ടി വിട്ട് എൻ.സി.പി.ഐയിൽ ചേർന്നതാണെന്നും കൂറുമാറ്റ നിരോധന നിയമ പ്രകാരം അവരെ അയോഗ്യരാക്കണമെന്നും അഭിഷേക് ബാനർജി ആവശ്യപ്പെട്ടു. പാർട്ടി ടിക്കറ്റിലും ചിഹ്നത്തിലും വിജയിച്ച ശേഷം മറ്റൊരു രാഷ്ട്രീയ സംഘടനയിൽ ചേരുന്നത് ടി.എം.സി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്യമാണ്. ഇത് ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറ്റമാണെന്നും ഹരജി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.