ന്യൂഡൽഹി: ചോദ്യപേപ്പറിെനക്കുറിച്ച് ആക്ഷേപമുണ്ടെങ്കിലും ആറു ലക്ഷം വിദ്യാർഥികളെ ബാധിക്കുന്നതിനാൽ നീറ്റ് പരീക്ഷ റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പ്രവേശന പ്രക്രിയ തുടരെട്ടയെന്നും അതിനിടയിൽ ഇടക്കാല ഉത്തരവ് അനുവദിക്കില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
വിവിധ ഭാഷകളിലുള്ള പരീക്ഷയിലെ ചോദ്യപേപ്പറുകളെക്കുറിച്ച് വ്യാപകമായ പരാതിയുയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടപ്പോഴാണ് എന്ത് പരാതിയുണ്ടെങ്കിലും ഫലം തടയാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. വ്യത്യസ്ത ചോദ്യപേപ്പറുകൾ നൽകി എങ്ങനെയാണ് ദേശീയതലത്തിൽ ഒരേ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയെന്ന ചോദ്യത്തിനും സുപ്രീംകോടതി പ്രതികരിച്ചില്ല. വെള്ളിയാഴ്ച ഒരുത്തരവും പുറപ്പെടുവിക്കാൻ തയാറല്ലെന്ന് ആവർത്തിച്ച ബെഞ്ച് കേസ് ജൂലൈ 31ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.