ഡൽഹിയിലെ 33 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡി

ന്യൂഡൽഹി: ഡൽഹിയിലെ 33 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡിയുണ്ടെന്ന്​ കണ്ടെത്തൽ. ആഗസ്​റ്റ്​-സെപ്​റ്റംബർ മാസങ്ങളിലായി ഐ.സി.എം.ആർ നടത്തിയ സീറോ സർവേയിലാണ്​ പുതിയ കണ്ടെത്തലുള്ളത്​. 17,000 സാമ്പിളുകൾ ശേഖരിച്ചാണ്​ മൂന്നാമത്തെ സർവേ നടത്തിയത്​. ഇതി​െൻറ അന്തിമഫലം ഉടനെ പുറത്ത്​ വിടും.

സർവേ പ്രകാരം രണ്ട്​ കോടി ജനസംഖ്യയുള്ള ഡൽഹിയിലെ 66 ലക്ഷം പേരിലും കോവിഡിനെതിരായ ആൻറിബോഡിയുണ്ട്​. ആരോഗ്യവകുപ്പിന്​ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ സമർപ്പിച്ചിട്ടുണ്ട്​. ഇത്​ പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട്​ തയാറാക്കുമെന്ന്​​ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

രണ്ടാമത്തെ സീറോ സർവേയിൽ 29.1ശതമാനം പേരിലാണ്​ കോവിഡിനെതിരായ ആൻറിബോഡി കണ്ടെത്തിയത്​. ഒന്നാമത്തെ സർവേയിൽ ഇത്​ 23.4 ശതമാനമായിരുന്നു. എന്നാൽ, ഒന്നാമത്തെ സർവേക്കായി 21,000 സാമ്പിളുകൾ ശേഖരിച്ചപ്പോൾ രണ്ടാമത്തേതിന്​ 15,000 സാമ്പിളുകളാണ്​ ശേഖരിച്ചത്​.

Tags:    
News Summary - Nearly 33% Delhiites Have Developed Covid-19 Antibodies, Reveals Latest Sero Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.