എൻ.ഡി.ടി.വി ഇടക്കാല സി.ഇ.ഒ സുപർണ സിങ്​ രാജിവെച്ചു

ന്യൂ​ഡ​ൽ​ഹി: എ​ൻ.​ഡി.​ടി.​വി ഇ​ട​ക്കാ​ല സി.​ഇ.​ഒ സു​പ​ർ​ണ സി​ങ്​ രാ​ജി​വെ​ച്ചു. വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​ യ​ത്തി​​െൻറ അം​ഗീ​കാ​രം കി​ട്ടു​ന്ന മു​റ​ക്ക്​ സു​പ​ർ​ണ സി​ങ്ങി​നെ സി.​ഇ.​ഒ ആ​യി നി​യ​മി​ക്കാ​ൻ 2017 ഡി​സം​ബ​ർ നാ​ലി​നാ​യി​രു​ന്നു എ​ൻ.​ഡി.​ടി.​വി ബോ​ർ​ഡ്​ യോ​ഗം തീ​രു​മാ​നി​ച്ച​ത്.

അം​ഗീ​കാ​ര​ത്തി​നാ​യി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചി​ല്ല. ഇ​ട​ക്കാ​ല സി.​ഇ.​ഒ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു സി​ങ്​ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന്​ ക​മ്പ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വി​ദേ​ശ​നി​ക്ഷേ​പ നി​യ​മം ലം​ഘി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്​ എ​ൻ.​ഡി.​ടി.​വി പ്ര​മോ​ട്ട​ർ​മാ​രാ​യ പ്ര​ണോ​യ്​ റോ​യി​ക്കും ഭാ​ര്യ രാ​ധി​ക റോ​യി​ക്കു​മെ​തി​രെ സി.​ബി.​ഐ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​രു​വ​രു​ടെ​യും വി​ദേ​ശ​യാ​ത്ര ത​ട​യു​ക​യും ചെ​യ്​​തു.

Tags:    
News Summary - NDTV interim CEO Suparna Singh resigns -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.