രാജ ഇഖ്​ബാൽ സിങ്

ജഹാംഗീർപുരി: പൊളിക്കലിൽ ജനങ്ങൾക്ക്​ വലിയ സന്തോഷമെന്ന്​ ഡൽഹി മേയർ

ന്യൂഡൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ജനങ്ങൾക്ക്​ വലിയ സന്തോഷമായെന്ന്​ വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ രാജ ഇഖ്​ബാൽ സിങ്​.

വടക്കൻ ഡൽഹിയിലെ മുഴുവൻ അനധികൃത കുടിയേറ്റങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്​ ഇതെന്നും അദ്ദേഹം അവകാ​ശപ്പെട്ടു. വർഗീയ സംഘർഷം നടന്ന സമയത്തുള്ള ഇടിച്ചുനിരത്തൽ മോശം സന്ദേശം നൽകി​ല്ലേ എന്ന ചോദ്യത്തിന്​ ഇ​ല്ലെന്നായിരുന്നു സിങ്ങിന്‍റെ മറുപടി.

പൊളിച്ചുമാറ്റിയത്​ നന്നായി എന്നാണ്​ ജനങ്ങൾ തന്നോട്​ പറഞ്ഞതെന്ന് സിങ്​ കൂട്ടിച്ചേർത്തു. സുപ്രീംകോടതി ഉത്തരവ്​ മാധ്യമങ്ങൾ വഴി 11മണിക്ക്​ മുമ്പ്​ അറിഞ്ഞിട്ടും 12.30 വരെ പൊളിച്ചുനീക്കൽ തുടർന്നത്​ കോടതിയലക്ഷ്യമല്ലേ എന്ന ചോദ്യത്തിന്​ താൻ ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ്​ അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞപ്പോൾ നിർത്തിവെച്ചെന്നും അദ്ദേഹം പറഞ്ഞു.   

Tags:    
News Summary - NDMC Mayor Raja Iqbal Singh says people are happy with Jahangirpuri demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.