മഹാരാഷ്ട്ര നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയില്‍ ആറ് ലെജിസ്ളേറ്റിവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ എന്‍.സി.പിക്ക് വന്‍ തിരിച്ചടി. നാല് സിറ്റിങ് സീറ്റുകളില്‍ മൂന്നും ശരദ്പവാറിന്‍െറ കക്ഷി തോറ്റു.
ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും രണ്ട് സീറ്റില്‍ വീതം വിജയിച്ചപ്പോള്‍ ശിവസേന ഒരു സീറ്റ് എന്‍.സി.പിയില്‍നിന്ന് പിടിച്ചെടുത്തു. കോണ്‍ഗ്രസുമായി സഖ്യമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് എന്‍.സി.പിക്ക് തിരിച്ചടിയായത്. ആറു മണ്ഡലങ്ങളില്‍ മൂന്നു വീതം സീറ്റില്‍  മത്സരിക്കാമെന്ന കോണ്‍ഗ്രസിന്‍െറ നിര്‍ദേശം തള്ളിയാണ് എന്‍.സി.പി തെരഞ്ഞെടുപ്പിനൊരുങ്ങിയത്. സാന്‍ഗ്ളി-സതാറ മണ്ഡലത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. ഇതിനുപുറമെ, നാന്ദേഡ് കോണ്‍ഗ്രസ് നിലനിര്‍ത്തുകയും ചെയ്തു. നാന്ദേഡില്‍ എന്‍.സി.പി സ്വതന്ത്രനെ പിന്തുണക്കുകയായിരുന്നു. ഇവിടെ കോണ്‍ഗ്രസിന് 251 വോട്ട്ലഭിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് 208 വോട്ട് ലഭിച്ചു. സാന്‍ഗ്ളിയില്‍ കോണ്‍ഗ്രസ് 309ഉം എന്‍.സി.പി 246ഉം വോട്ടുകള്‍ നേടി. തങ്ങളുടെ ശക്തികേന്ദ്രമായ ഭാന്ദ്രയിലും എന്‍.സി.പിക്ക് അടിപതറി. ഇവിടെ ബി.ജെ.പിയാണ് വിജയിച്ചത്.
Tags:    
News Summary - ncp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.