എം.എൽ.എമാരെ ഹോട്ടലുകളിൽ ‘ഒളിപ്പിച്ച്’ പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് സുപ്രീംകോടതിയിൽ ആവശ്യമുന്നയിച്ച സാഹചര്യത്തിൽ ബി.ജെ.പി വിലയ്ക്ക െടുക്കുന്നത് തടയാൻ എം.എൽ.എമാരെ ഹോട്ടലുകളിൽ താമസിപ്പിച്ച് സുരക്ഷയൊരുക്കിയിരിക്കുകയാണ് എൻ.സി.പി-കോൺഗ്രസ്-ശിവസ േന സഖ്യം. മുംബൈ നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകളിലാണ് എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകര ും മറ്റും ഇവർക്ക് സുരക്ഷ ഒരുക്കുകയാണ്.

സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് എൻ.സി.പി എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്. റിനൈസൻസ് ഹോട്ടലിലായിരുന്നു ഇവർ ആദ്യം താമസിച്ചിരുന്നത്. എന്നാൽ, ഇവിടെ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലീസുകാരൻ എത്തിയതോടെ ഹോട്ടൽ മാറ്റുകയായിരുന്നു. ബി.ജെ.പി നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയതെന്ന് എൻ.സി.പി ആരോപിക്കുന്നു.

അന്തേരിയിലെ ലളിത് ഹോട്ടലിലാണ് ശിവസേന തങ്ങളുടെ എം.എൽ.എമാരെ താമസിപ്പിച്ചിരുന്നത്. തിങ്കളാഴ്ച കോടതി ഹരജിയിൽ വാദം കേട്ട ശേഷം ഇവരെ ലെമൺ ട്രീ പ്രീമിയർ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. കോൺഗ്രസിന്‍റെ 44 എം.എൽ.എമാരും ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് കഴിയുന്നത്. എം.എൽ.എമാരുടെ മൊബൈൽ ഫോണുകൾ ഉൾപ്പടെ വാങ്ങിവെച്ചതായും ആശയവിനിമയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - NCP, Sena, Cong MLAs staying hotels amid poaching threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.