ശിവസേനയെ പിന്തുണക്കാം, പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് എൻ.സി.പി

മുംബൈ: രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിന് ശിവസേനയെ പിന്തുണക്കാമെന്ന ് എൻ.സി.പി. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സഖ്യത്തിൽ നിന്ന് ശിവസേന പുറത്തുവരാൻ തയാറാണെങ്കിൽ പിന്തുണക്കാൻ ഒരുക്കമാണെന്ന് മുതിർന്ന എൻ.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു.

തങ്ങളുടെ പിന്തുണ ശിവസേനക്ക് വേണമെങ്കിൽ അവർ എൻ.ഡി.എ വിട്ട് വരണം. ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കണം. അവരുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെക്കണം -നവാബ് മാലിക് പറഞ്ഞു.

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിന് ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചതിന് പിന്നാലെയാണ് എൻ.സി.പി നയം വ്യക്തമാക്കിയത്.

എന്ത് വിലകൊടുത്തും മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രിയുണ്ടാകുമെന്ന് മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെക്കാൻ സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.

Tags:    
News Summary - ncp ready to support sena but one condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.