നവാബ് മാലിക്

അഭ്യൂഹങ്ങള്‍ തള്ളി എന്‍.സി.പി; എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നെന്ന പ്രചാരണം കെട്ടിച്ചമച്ചതെന്ന്

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ  എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് എന്‍.സി.പി നേതാവും മന്ത്രിയുമായ നവാബ് മാലിക്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയവര്‍ ഇപ്പോള്‍ തിരിച്ചുവരാന്‍ തിടുക്കം കൂട്ടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

12 എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമച്ചതുമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് പോയ നിയമസഭാംഗങ്ങള്‍ ഇപ്പോള്‍ തിരിച്ചുവരാന്‍ തിടുക്കംകൂട്ടുകയാണ്. പക്ഷേ അക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തീരുമാനം ഉടന്‍ അറിയിക്കാമെന്നും നവാബ് മാലിക് ട്വിറ്ററില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 105 സീറ്റ് നേടിയിരുന്നു. ശിവസേന 56ഉം, എന്‍.സി.പി 54ഉം, കോണ്‍ഗ്രസ് 44ഉം സീറ്റുകള്‍ നേടി. എന്നാല്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബി.ജെ.പി-ശിവസേന കൂട്ടുകെട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. ഇതോടെ എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും കൂട്ടി ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.