Posted On
date_range Updated On
date_range പന്നീർസെൽവത്തിനെതിരെ നവാസ് കനിയുടെ ജയം ഒന്നര ലക്ഷം വോട്ടിന്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവം അങ്കം കുറിച്ച രാമനാഥപുരത്ത് ഇൻഡ്യ സഖ്യത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി നവാസ് കനി ജയിച്ചത് ഒന്നരലക്ഷത്തോളം വോട്ടിന്.
പോരാട്ടം ഏകപക്ഷീയമായി പോയ മണ്ഡലത്തിൽ 1,46,573 വോട്ടായിരുന്നു കനിക്ക് ലീഡ്. എ.ഐ.ഡി.എം.കെ പുറത്താക്കിയ പന്നീർസെൽവം ബി.ജെ.പിയെ കൂട്ടി സ്വതന്ത്രനായി മത്സരത്തിനിറങ്ങുകയായിരുന്നു. ഇവിടെ എ.ഐ.ഡി.എം.കെയുടെ ജയപെരുമാൾ ലക്ഷം വോട്ട് തികക്കാനാകാതെ ബഹുദൂരം പിറകിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.