നവാബ് മാലികിന്റെ ഇടക്കാല ജാമ്യം നീട്ടി

മുംബൈ: കള്ളപ്പണ കേസിൽ മുൻ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലികിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി മൂന്നുമാസത്തേക്ക് നീട്ടി. വൃക്ക രോഗത്തിന് ചികിത്സ തേടാനാണ് രണ്ടുമാസത്തേക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നീട്ടാനാവശ്യപ്പെട്ട് വീണ്ടും ഹരജി നൽകുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ജാമ്യം നീട്ടിയത്. 

Tags:    
News Summary - Nawab Malik's interim bail extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.