മുംബൈ: ഭീമ കൊറേഗാവ് കേസിൽ ജാമ്യത്തിൽ കഴിയുന്ന തന്നെ സ്ഥിരമായി ഡൽഹിയിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവലഖ നൽകിയ ഹരജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി.
2023ൽ നവലഖക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈകോടതി വിചാരണ കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിടരുതെന്ന് വ്യവസ്ഥവെച്ചിരുന്നു. 86കാരിയും രോഗിയുമായ സഹോദരിയെ പരിചരിക്കാനും സ്വന്തം വീട്ടിൽ കഴിയാനും അനുവദിക്കണമെന്നാണ് നവലഖയുടെ അപേക്ഷ. ജോലിയില്ലാത്തതിനാൽ മുംബൈയിൽ സാമ്പത്തികഞെരുക്കം അനുഭവപ്പെടുന്നതായും സാമൂഹിക ബന്ധങ്ങൾ ഡൽഹിയിൽ മാത്രമാണുള്ളതെന്നും അപേക്ഷയിൽ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.